കൊട്ടാരക്കര പ്രവാസി സംഗമം (KPS)
കൊട്ടാരക്കര പ്രവാസി സംഗമം (KPS), വരാനിരിക്കുന്ന മെഗാ ഇവന്റിന് മുന്നോടിയായി Qusais, Hampton by Hilton ഹോട്ടലിൽ വച്ച് (16-02-2025. 6 PM) പ്രസിഡന്റ് ശ്രീ തോമസ് വർഗീസിനെ അധ്യക്ഷതയിൽ മാനേജിംഗ് കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ സെക്രട്ടറി ശ്രീ തോമസ് പണിക്കർ സ്വാഗതം ആശംസിച്ചു. അതേത്തുടർന്ന് ഈ വരുന്ന ഏപ്രിൽ പതിമൂന്നാം തീയതി Al Naser Leasureland ൽ വച്ച് നടത്താനിരിക്കുന്ന Mega Event നെപ്പറ്റി വിശദമായ ചർച്ചകളും budget അവതരണങ്ങളും നടക്കുകയുണ്ടായി. വിവിധ കമ്മിറ്റി മെമ്പേഴ്സ് അവരവരുടെ പ്രസന്റേഷൻസ് സമർപ്പിച്ചു. യോഗത്തിൽ പുതുതായി കടന്നുവന്ന ലേഡീസ് എം സി മെമ്പേഴ്സ് സ്വയം പരിചയപ്പെടുത്തുകയും സംഘടനയ്ക്ക് വേണ്ടി പരിപൂർണ്ണ പിന്തുണ രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ 50 ഓളം MC മെമ്പേഴ്സ് പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. യോഗവസാനം ജോയിൻ ട്രഷറർ ശ്രീ ജോൺസൺ ബേബി നന്ദി രേഖപ്പെടുത്തി. ഡിന്നറോടുകൂടി യോഗം അവസാനിച്ചു.
Media Convenors,

Comments
Post a Comment